വെള്ളവും ഭക്ഷണവും ഇല്ലാതെ ഫലസ്തീനികള്‍: അതിര്‍ത്തി തുറക്കണമെന്ന് ഋഷി സുനക്

മാനുഷിക സഹായ വസ്തുക്കള്‍ എത്തിക്കാനായി അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഗസ്സ തീരത്ത് നിര്‍മിച്ച താത്കാലിക തുറമുഖം വഴി ബ്രിട്ടന്‍ ആദ്യ സഹായമെത്തിച്ചതായും അദ്ദേഹം പറഞ്ഞു.

author-image
Web Desk
New Update
gaza

Rishi Sunak hails UK Army’s Herculean efforts to deliver aid to Gaza

Listen to this article
0.75x 1x 1.5x
00:00 / 00:00

വടക്കന്‍ ഗസ്സയില്‍ ഒരാഴ്ച നീണ്ടുനിന്ന അധിനിവേശത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് ഫലസ്തീനികളാണ് വെള്ളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായത്. അതിനിടെ, ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം പ്രാപിക്കുന്ന തെക്കന്‍ റഫയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനും കരയാക്രമണം കടുപ്പിക്കാനും ഇസ്‌റാഈല്‍ പദ്ധതിയിടുന്നതായാണ് റിപോര്‍ട്ട്.

അതേസമയം, ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ കൂടുതല്‍ കര അതിര്‍ത്തികള്‍ തുറക്കണമെന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. മാനുഷിക സഹായ വസ്തുക്കള്‍ എത്തിക്കാനായി അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഗസ്സ തീരത്ത് നിര്‍മിച്ച താത്കാലിക തുറമുഖം വഴി ബ്രിട്ടന്‍ ആദ്യ സഹായമെത്തിച്ചതായും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ആഴ്ചകളിലും കൂടുതല്‍ സഹായങ്ങളെത്തിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ കൂടുതല്‍ കര അതിര്‍ത്തികള്‍ തുറന്നെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

gaza