മസ്‌കത്തിലെ ഷിയാ പളളിയില്‍ വെടിവയ്പ്പ്; മരിച്ചവരില്‍ ഇന്ത്യക്കാരനും

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. 28 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിലും ഇന്ത്യക്കാരുണ്ട്. മൂന്ന് അക്രമികളെയും വധിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

author-image
Rajesh T L
New Update
muscat
Listen to this article
0.75x1x1.5x
00:00/ 00:00

മസ്‌കത്ത്: ഒമാന്‍ മസ്‌കത്ത് വാദി അല്‍ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 9 ആയി. മൂന്ന് അക്രമികളെയും വധിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. 28 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിലും ഇന്ത്യക്കാരുണ്ട്. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അന്വേഷണം ആരംഭിച്ചതായും ഒമാന്‍ അധികൃതര്‍ അറിയിച്ചു. 

വാദി അല്‍ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ദിവസങ്ങളായി ഇവിടെ മുഹറം പ്രമാണിച്ചള്ള ആചാരങ്ങള്‍ നടന്നു വരികയാണ്. നിരവധി പേര്‍ ഈ സമയം പള്ളിക്കകത്തും സമീപത്തും ഉണ്ടായിരുന്നു. വെടിവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

oman death