ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതിയിലേക്ക് സ്‌പെയിനും

കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷിചേരുമെന്ന് ജൂണ്‍ ആറിന് സ്‌പെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഗസയില്‍ നടക്കുന്ന സൈനിക നടപടികളെ തുടര്‍ന്നാണ് ഈ തീരുമാനമെടുക്കുന്നതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറസ് പറഞ്ഞു.

author-image
Prana
New Update
america
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗസയിലെ വംശഹത്യയില്‍ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനോടൊപ്പം കക്ഷി ചേരാന്‍ സ്‌പെയിന്‍ അപേക്ഷ നല്‍കിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു. കോടതിയുടെ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 63 ഉപയോഗപ്പെടുത്തിയാണ് സ്പെയിന്‍ കേസില്‍ കക്ഷിചേരുന്നത്.

കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷിചേരുമെന്ന് ജൂണ്‍ ആറിന് സ്‌പെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഗസയില്‍ നടക്കുന്ന സൈനിക നടപടികളെ തുടര്‍ന്നാണ് ഈ തീരുമാനമെടുക്കുന്നതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറസ് പറഞ്ഞു. ഗസയിലും മിഡില്‍ ഈസ്റ്റിലും സമാധാനം തിരികെവരണം. അത് സാധ്യമാകാന്‍ നമ്മള്‍ എല്ലാവരും കോടതിയില്‍ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ നടക്കുന്ന കേസില്‍ അണിചേരാനായി മെക്സിക്കോ, കൊളംബിയ, നിക്കരാഗ്വ, ലിബിയ, പലസ്തീന്‍ അതോറിറ്റി എന്നിവര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഇവര്‍ക്കും കേസില്‍ കക്ഷിചേരാന്‍ സാധിക്കും. ഇതോടെ വിചാരണാവേളയില്‍ രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കാനും വാക്കാലുള്ള പ്രസ്താവനകള്‍ അവതരിപ്പിക്കാനും സാധിക്കും.

 

gaza