അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ ശ്രമിക്കുന്നു
മസ്കത്ത്​: ഒമാനിലെ മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർക്ക് മരിച്ചു. അൽജിഫ്‌നൈൻ ഏരിയയിലാണ്​ തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.