/kalakaumudi/media/media_files/2025/09/11/qatar-2025-09-11-19-24-57.jpg)
ദോഹ: ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ അടിയന്തര അറബ്ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തര്‍. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തോട് ഏതുരീതിയില്‍ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Also Read:
ഇസ്രയേലിനെ പ്രാദേശികതലത്തില്‍ ഒന്നിച്ച് തിരിച്ചടി നല്‍കണമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'മേഖലയിലെ മറ്റു പങ്കാളികളുമായി ഇസ്രയേല്‍ ആക്രമണ വിഷയം ചര്‍ച്ച ചെയ്തു വരുകയാണ്'അല്‍ താനി പറഞ്ഞു.
ഖത്തറിനു നേരെയുള്ള ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്നും അല്‍ താനി പറഞ്ഞു. 'ഈ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് എത്രത്തോളം രോഷാകുലരാണെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത് ഭരണകൂട ഭീകരതയാണ്.
Also Read:
ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു. ഗാസയിലെ ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇസ്രയേല്‍ പൗരരുടെ കാര്യത്തിലുള്ള പ്രതീക്ഷയും അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹുവെന്നും അദ്ദേഹം പറഞ്ഞു.