ഇറാനെ പൂട്ടാന്‍ ട്രംപ്; ഗള്‍ഫിലാകെ ആഞ്ഞടിക്കുമെന്ന് ഇറാന്‍

ഇറാന്‍ പരിധി ലംഘിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. നിരപരാധികളായ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ഇത് ഗൗരവമായാണ് ഞങ്ങള്‍ കാണുന്നത്. ഇക്കാര്യം സൈന്യവുമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

author-image
Biju
New Update
kha1

വാഷിങ്ടണ്‍/ ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇടപെടാനുറച്ച് യുഎസ്. ഇറാനെതിരെ ശക്തമായ സൈനിക നടപടിയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കുകയാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ ചൊവ്വാഴ്ച്ച സേനാ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്‍ പരിധി ലംഘിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. നിരപരാധികളായ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ഇത് ഗൗരവമായാണ് ഞങ്ങള്‍ കാണുന്നത്. ഇക്കാര്യം സൈന്യവുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രക്ഷോഭകാരികളെ സഹായിക്കാന്‍ ഇറാനില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇലോണ്‍ മസ്‌കിനോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ യുഎസ് ആക്രമണമുണ്ടായാല്‍ ഇസ്രയേലിനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കുമോയെന്നതാണ് ആശങ്ക. 

Also Read:

https://www.kalakaumudi.com/international/donald-trump-says-to-vladmir-putins-arrest-10988024

ഫെഡ് ചെയര്‍മാനെ പൂട്ടാന്‍ ട്രംപ്

അമേരിക്കന്‍ ഡോളറിനും യുഎസ് ഓഹരി ഫ്യൂച്ചറുകള്‍ക്കും വീഴ്ച്ച.  ഫെഡ് ചെയര്‍മാന്‍ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം ക്രിമിനല്‍ അന്വേഷണം നടത്തുന്നുവെന്ന വാര്‍ത്തകളാണ് തിരിച്ചടിയായത്. യുഎസിലെ കേന്ദ്രബാങ്കായി പ്രവര്‍ത്തിക്കുന്ന ഫെഡ് റിസര്‍വാണ് രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ തീരുമാനിക്കുന്നത്. ചെയര്‍മാനെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള തീരുമാനം ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.

ഇതോടെ യുഎസ് ഡോളര്‍ 0.2 ശതമാനത്തോളം താഴ്ന്നു. ഫെഡ് കേന്ദ്ര ഓഫീസിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് അന്വേഷണം. യുഎസ് അടിസ്ഥാന പലിശ  നിരക്ക് സംബന്ധിച്ച നയങ്ങളെ തുടര്‍ന്നാണ് തനിക്കെതിരായ നീക്കമെന്ന് പവല്‍ പറയുന്നു. വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണോ അതോ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കേണ്ടതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

ഫെഡ് ചെയര്‍മാനുമായി ഡോണള്‍ഡ് ട്രംപ് ഏറെക്കാലമായി നല്ല സുഖത്തിലല്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രംപുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങിയാണ് ഫെഡ് ചെയര്‍മാന്റെയും നീക്കം. ഇത് വിപണിയ്ക്ക് നല്ലതല്ലെന്നും വിദഗ്ധര്‍ പറയുന്നു. 

Also Read:

https://www.kalakaumudi.com/international/tate-tv-breaks-silence-claims-terrorist-agents-of-us-and-israel-set-fires-10984055

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് തൊഴില്‍ കണക്കുകള്‍ ഇന്ന് ഏഷ്യന്‍ വിപണികളെ ഉയര്‍ത്തി. പ്രതീക്ഷിച്ചതിലും കുറഞ്ഞ അളവിലാണ് പുതിയ തൊഴില്‍ അവസരങ്ങള്‍. തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ ഇക്കൊല്ലം യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായി. ട്രംപിന്റെ താരിഫ്  വിഷയത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് സുപ്രീം കോടതിയ്ക്ക് കഴിയാത്തതും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. ഇന്ന് ജാപ്പനീസ് ഓഹരി വിപണിക്ക് അവധിയാണ്. ഷാന്‍ഹായ് സൂചിക 0.42 ശതമാനവും ഹോങ് കോങ് സൂചിക 0.37 ശതമാനവും ഉയര്‍ന്നു. 

അഞ്ചാം ദിവസവും നഷ്ടം

ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച്ച തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലായി. ഏതാണ്ട് 13 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് ഇത്രയും ദിവസത്തില്‍ നഷ്ടമായത്.  വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിച്ചതാണ് പ്രധാന കാരണം. വെള്ളിയാഴ്ച്ച വിദേശനിക്ഷേപകര്‍ 3,769 കോടി രൂപയുടെ അറ്റവില്‍പ്പനക്കാരായി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. 0.1 ശതമാനം നഷ്ടത്തില്‍ 90.1625 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ഇന്ന് ഇന്ത്യന്‍ വിപണി ഫ്‌ളാറ്റായോ നഷ്ത്തിലോ വ്യാപാരം തുടങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത് .

ക്രൂഡ് ഇടിഞ്ഞു, പിന്നെ കയറി സ്വര്‍ണം കയറ്റത്തില്‍

ഒക്ടോബറിന്  ശേഷമുള്ള വലിയ കയറ്റത്തിന് ശേഷം ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച് ഒരുവേള ഇടിഞ്ഞു. ഡബ്ല്യൂടിഐ 0.14 ശതമാനവും ബ്രെന്റ് 0.13 ശതമാനവും മര്‍ബന്‍ 0.25 ശതമാനവുമാണ് താഴേക്കുപോയത്.  എങ്കിലും, ഇപ്പോള്‍ വില വര്‍ധിക്കാനുള്ള സൂചനകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. മര്‍ബന്‍ 0.41% നേട്ടം തിരികെപ്പിടിച്ചു. ഡബ്ല്യുടിഐ, ബ്രെന്റ് എന്നിവ 0.09 ശതമാനവും. ഇറാനിലെ പ്രക്ഷോഭമാണ് ക്രൂഡ് ഓയില്‍ വിലയെ കയറ്റിയത്. 

 അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവും വെള്ളിയും കയറ്റത്തിലാണ്. സ്വര്‍ണം ഔണ്‍സിന് 1.7 ശതമാനം ഉയര്‍ന്ന് 4,568 ഡോളറിലെത്തി. വെള്ളി നാല് ശതമാനത്തോളം ഉയര്‍ന്ന് 82.45 ഡോളറെന്ന നിലയിലാണ്. ഇതോടെ സംസ്ഥാനത്തും ഇന്ന് സ്വര്‍ണ, വെള്ളി വില ഉയരുമെന്ന് ഉറപ്പായി. ശനിയാഴ്ച്ച പവന് 1,03,000 രൂപയെന്ന നിലയിലായിരുന്നു സ്വര്‍ണവില.

iran