/kalakaumudi/media/media_files/uLLnDDoBCnRA18iHzIKk.jpg)
What US must do now it has joined global consensus on Gaza
ഇസ്രയേല്‍ ഹമാസ് യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗാസയിലെ 23 ലക്ഷത്തോളം പേര്‍ കൊടും ക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ അമേരിക്ക ഗാസയില്‍ സഹായമെത്തിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്.ഭക്ഷണം, ചികിത്സ തുടങ്ങിയ അടിയന്തര സഹായങ്ങള്‍ ഈ മാസം പകുതിയോടെ എത്തിക്കാനാണ് ശ്രമം. കപ്പലിലെത്തുന്ന സാധനങ്ങള്‍ സ്വീകരിക്കാനായി ഒരു ഫ്‌ലോട്ടിങ് കടല്‍പ്പാലം നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ സൈന്യത്തിന്റ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ സഹായങ്ങള്‍ എത്തിക്കാനാണ് ശ്രമമെന്ന് അമേരിക്കന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് അധികൃതര്‍ പറഞ്ഞു.അമേരിക്കന്‍ പിന്തുണയുള്ള കടല്‍പ്പാതയിലൂടെയാകും സഹായങ്ങള്‍ എത്തിക്കുക. ഇവിടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഒരുക്കും. യുദ്ധമേഖലയില്‍ ഒരു നിര്‍മ്മാണം നടത്തുന്നതില്‍ ഏറെ ആശങ്കയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 3200 ലക്ഷം അമേരിക്കന്‍ ഡോളറാണ് ബൈഡന്‍ ഭരണകൂടം പുതിയ നിര്‍മ്മിതിക്ക് വേണ്ടി ചെലവിടുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി 2000 ലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിട്ട് അടിയന്തര പോഷകാഹാരം തയാറാക്കുന്നതായും അമേരിക്കന്‍ എയ്ഡ് അഡ്മിനിസ്‌ട്രേറ്റര്‍ സാമന്ത പവര്‍ പറഞ്ഞു.