/kalakaumudi/media/media_files/2025/04/14/rhhEv5q8aSD6Wd4FaowP.jpg)
പാലക്കാട്: ബിവറേജ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാൻ പതിനഞ്ചു വയസ്സു പെൺകുട്ടിയെ വരി നിർത്തിയതായി പരാതി. പട്ടാമ്പി കരിമ്പനക്കടവിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്.
തൃത്താല മാട്ടായി സ്വദേശിയായ കുട്ടിയുടെ അച്ഛനാണ് കുട്ടിയെ വരി നിര്‍ത്തിയത്.
വരിയിലുണ്ടായിരുന്ന മറ്റുള്ളവർ ചോദ്യം ചെയ്തിട്ടും, കുട്ടി വരിയിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇയാൾ കുട്ടിയെ മാറ്റിനിർത്താൻ തയ്യാറായിരുന്നില്ലെന്നും പറയുന്നു. സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അച്ഛനോട് സ്‌റ്റേഷനില്‍ ഹാജറാവാന്‍ നിർദേശിച്ചിട്ടുണ്ടെന്നും തൃത്താല പോലീസ് പറഞ്ഞു.