/kalakaumudi/media/media_files/2025/07/21/whatsapp-2025-07-21-21-47-19.jpeg)
പൂത്തോട്ട : .ശ്രീ നാരായണ പബ്ലിക് സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു കുട്ട പൂവ് എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ അങ്കണത്തിൽ ബന്ദിച്ചെടികൾ നട്ടു. ഓണത്തിന് പൂക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും, ഓണക്കാലത്ത് സ്കൂൾ അങ്കണം പുഷ്പസമൃദ്ധമായി മാറുന്ന മനോഹരക്കാഴ്ച സമ്മാനിക്കുന്നതിനും ഇത് ഇടയാക്കും.ഇതിനുവേണ്ടി എസ്എൻഡിപി 1103-ാം നമ്പർ ശാഖ വൈസ് പ്രസിഡൻ്റ് അനില .പി.ആർ സമാഹരിച്ചു നല്കിയ ബന്ദിത്തൈകൾ, പ്രിൻസിപ്പാൾ പ്രതീത വി.പി,അക്കാദമിക് കോ-ഓർഡിനേറ്റർ സുരേഷ് എം വേലായുധൻ, ഇക്കോക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുകയും, സ്കൂൾ അങ്കണത്തിൽ നടുകയും ചെയ്തു.