കൊലപാതകം ഉൾപടെ നിരവധി കേസിലെ പ്രതി പിടിയിൽ

കൊലപാതക കേസ് ഉൾപടെ നിരവധി കേസിലെ പ്രതി പിടിയിൽ 

author-image
Shyam Kopparambil
New Update
1

കൊലപാതക കേസ് ഉൾപടെ നിരവധി കേസിലെ പ്രതിയായ പിറവം ചെറുവേലിക്കുടി  വീട്ടിൽ ജിതീഷിനെ മോഷ്ടിച്ച ബൈക്കും മൊബൈൽ ഫോണുമായി തൃക്കാക്കര പോലീസ് പിടികൂടി

Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: കൊലപാതക കേസ് ഉൾപടെ നിരവധി കേസിലെ പ്രതിയായ പിറവം ചെറുവേലിക്കുടി  വീട്ടിൽ ജിതീഷിനെ മോഷ്ടിച്ച ബൈക്കും മൊബൈൽ ഫോണുമായി തൃക്കാക്കര പോലീസ് പിടികൂടി.വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡിൽ ഡി.എൽ.എഫ് ഫ്‌ളാറ്റിന് സമീപം തൃക്കാക്കര പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാവുന്നത്. പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഏകദേശം 3 കിലോമീറ്ററോളം പിന്തുടർന്ന് തൃക്കാക്കര എസ്.ഐ മാരായ നിതീഷ് ,ശ്രീജിത്ത്, സിപിഒ സാബു അരുൺ സുജിത് എന്നിവർ ചേർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.പ്രതി ഓടിച്ചിരുന്ന ബൈക്ക് കൂത്താട്ടുകുളം സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷ്ഠിച്ചതാണെന്നും, മൊബൈൽ ഫോൺ പിറവം സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്‌ടിച്ചതാണെന്നും കണ്ടെത്തി.പ്രതിക്ക് ജില്ലയിലെ വിവിധ സ്റ്റേറ്റിനുകളിൽ കേസുകളുണ്ട്.

kakkanad thrikkakara police Crime