കാക്കനാട് ജെ.സി.ബി ഡ്രൈവർക്കെതിരെ ആക്രമണം. മുസ്ലിം ലീഗ് നേതാവിനും, മക്കൾക്കുമെതിരെ കേസ്

ഇറിഗേഷൻ വകുപ്പിന്റെ കനാൽ ശുചീകരിക്കുന്നതിനിടെ ജെ.സി.ബി ഡ്രൈവർക്കെതിരെ ആക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗവും, മുൻ കൗൺസിലറുമായ പി.എം യുസഫ്, മക്കളായ യൂനിസ്, നിയാസ് എന്നിവർക്കെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്തു.

author-image
Shyam
Updated On
New Update
SAAA

തൃക്കാക്കര: ഇറിഗേഷന്‍ വകുപ്പിന്റെ കനാല്‍ ശുചീകരിക്കുന്നതിനിടെ ജെ.സി.ബി െ്രെഡവര്‍ക്കെതിരെ ആക്രമിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും, മുന്‍ കൗണ്‍സിലറുമായ പി.എം യുസഫ്, മക്കളായ യൂനിസ്, നിയാസ് എന്നിവര്‍ക്കെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്തു. 

ഇന്ന് രാവിലെ 8 മണിയോടെ ഇറിഗേഷന്‍ വകുപ്പിന്റെ കനാല്‍ നവീകരണത്തിനായി ജെ.സി.ബിയുമായി എത്തിയതായിരുന്നു പെരുമ്പാവൂര്‍ സ്വദേശി നൗഫല്‍. കാക്കനാട് കൊല്ലം കുടിമുഗള്‍ ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്റെ കനാല്‍ ശുചിയാക്കുന്നതിനിടെ പി.എം യുസഫ് എത്തി മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ജെ.സി.ബി െ്രെഡവര്‍ കരാറുകാരനോട് പറയാന്‍ ആവശ്യപ്പെട്ടതോടെ വാക്ക് തര്‍ക്കമായി.തര്‍ക്കത്തിനിടെ മക്കള്‍ കുടിയെത്തിയതോടെ കൈയ്യാങ്കളിയായി.മൂവരും ചേര്‍ന്ന് നൗഫലിനെ ക്രൂരമായി മര്‍ദിക്കുകയും, കമ്പ് കൊണ്ട് തലക്കടിക്കുകയുമായിരുന്നതായി നൗഫല്‍ പോലീസിനോട് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഫല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പി.എം യുസഫ് കാക്കനാട് സഹ. ആശുപത്രിയില്‍ ചികിത്സയിലാണ്. 

thrikkakara police