ഭാര്യ മാതാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം

ആക്രമണം ചെറുക്കാൻ ശ്രമിച്ച മൂത്ത മകൾ അമൃതയെ അനു രവിയുടെ പിതാവ്  രവീന്ദ്രൻ പിള്ള ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ   രവീന്ദ്രൻ പിള്ള ഒളിവിലാണ്.

author-image
Shyam Kopparambil
New Update
1
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര: ഭാര്യ മാതാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാക്കനാട് തുതിയൂർ ദേവാമൃതം വീട്ടിൽ അനു രവി (34) നെ തൃക്കാക്കര പോലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.ഞാറായഴ്ച കാക്കനാട് തുതിയൂരിലെ മൂത്ത മകളുടെ വീട്ടിലേക്ക് കോഴിക്കോട് നിന്നും വി.വി വിമയും,ഇളയ മകൾ  അതുല്യയുമായി എത്തുന്നത്. ഉച്ചക്ക് ഒരുമണിയോടെ വീട്ടിലെത്തിയ മൂത്ത മകളുടെ ഭർത്താവും.പിതാവും ചേർന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു.സ്വർണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്.വി.വി വിമയെ ആക്രമിക്കുന്നത് കണ്ട   അതുല്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ  ഇവരെയും ആക്രമിക്കുകയും  ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ നശിപ്പിക്കുകയും ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച മൂത്ത മകൾ അമൃതയെ അനു രവിയുടെ പിതാവ്  രവീന്ദ്രൻ പിള്ള ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ   രവീന്ദ്രൻ പിള്ള ഒളിവിലാണ്.

kakkanad kakkanad news thrikkakara police Crime