കൊച്ചിയില്‍ കാപ്പ കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞു

കാപ്പ കേസ് പ്രതി 17.447 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിനു കേസ് എടുത്തു .ചങ്ങമനാട് സ്വദേശി ഷിനാസ് (38) നെതിരെ എക്സൈസ് കേസ് എടുത്തത്.

author-image
Shyam
Updated On
New Update
exxxxx

 കൊച്ചി: കാപ്പ കേസ് പ്രതി  17.447 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിനു കേസ് എടുത്തു .ചങ്ങമനാട് സ്വദേശി  ഷിനാസ് (38) നെതിരെ  എക്‌സൈസ് കേസ് എടുത്തത്.  ഇന്ന് വെളുപ്പിന് 2 മണിക്ക് പനമ്പിളി നഗര്‍ ശിഹാബ് തങ്ങള്‍ റോഡില്‍ ഇടപാടുകരെ കാത്ത് കാറില്‍ ഇരിക്കുകയായിരുന്ന ഷിനസിനെ രാത്രികാല പട്രോളിംഗിന് എത്തിയ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഭിരാജിന്റെ ശ്രദ്ധയില്‍പ്പെട്ടത് തുടര്‍ന്ന് കാര്‍ പരിശോധനയില്‍    കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ ഒട്ടിച്ച് വെച്ച നിലയില്‍ ഒരു സിപ്‌ലോക്ക് കവറിനുള്ളിലായിട്ടാണ് ഇയാള്‍ എം.ഡി.എം.എ കണ്ടെടുത്തു.ലഹരി ഉപയോഗിച്ചു ഉന്മാധവസ്ഥയിലായിരുന്ന പ്രതി  എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കാറില്‍ കടന്നുകളയുകയായിരുന്നു.  ഇയാള്‍ക്കെതിരെ മട്ടാഞ്ചേരി പോലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. കൂടാതെ ചങ്ങമനാട് പോലീസ് സ്റ്റേഷനില്‍ വ്യവസായിക അളവില്‍ എം .ഡി.എം.എ കൈവശം വെച്ചത് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായി എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്കെതിരെ  തിരച്ചില്‍ ആരംഭിച്ചു.

excise ernakulam kappa