/kalakaumudi/media/media_files/2025/07/18/whatsapp-i-2025-07-18-18-31-31.jpeg)
അണ്ടർ - 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ പൂത്തോട്ട ,ശ്രീനാരായണ പബ്ലിക് സ്കൂൾ ടീം
കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ - 11 ഖൊഖൊ ടൂർണമെൻ്റ് സമാപിച്ചു. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനത്ത് നടന്ന ടൂർണമെന്റിൽ അണ്ടർ -19 ആൺകുട്ടികളുയും, പെൺകുട്ടികളുടെയും മത്സരത്തിൽ ഭവൻസ് വിദ്യാമന്ദി ഗിരിനഗർ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അണ്ടർ -17 ആൺകുട്ടികളുടെ മത്സരത്തിൽ ചിന്മയ വിദ്യാലയ,വടുതല വിജയികളായി.അണ്ടർ -17 പെൺകുട്ടികളുടെ മത്സരത്തിൽ ശ്രീ നാരായണ പബ്ലിക് സ്കൂൾ, പൂത്തോട്ട ചാമ്പ്യൻഷിപ്പ് നേടി. അണ്ടർ -14 ആൺകുട്ടികളുടെ മത്സരത്തിൽ മൗണ്ട് ബഥനി കുമ്പഴ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.അണ്ടർ - 14 പെൺകുട്ടികളുടെ മത്സരത്തിൽ നജാത് പബ്ലിക് സ്കൂൾ കാക്കനാട് ചാമ്പ്യന്മാരായി.
തുടർന്ന് നടന്ന സമാപന സമ്മേളനം പുരുഷന്മാരുടെ ഖൊഖൊ ഇന്ത്യൻ ടീം അംഗവും, ഖൊഖൊ ലോകകപ്പ് ചാമ്പ്യൻ ടീം അംഗവുമായിരുന്ന നിഖിൽ.ബി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. എസ്.എൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സി.ബി.എസ്.ഇ നിരീക്ഷകൻ ഹരി ,പ്രിൻസിപ്പാൾ വി.പി പ്രതീത,ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോ ഓർഡിനേറ്റർ സുരേഷ് എം വേലായുധൻ,1103-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി സെക്രട്ടറി കെ .കെ അരുൺകാന്ത് തുടങ്ങിയവർ സംസാരിച്ചു.