/kalakaumudi/media/media_files/2025/12/29/whatsapp-2025-12-29-18-29-24.jpeg)
കൊച്ചി : തൃക്കാക്കര ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.ആഘോഷം ഉമതോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര സി.ഐ എ.കെ സുധീര്‍ അധ്യക്ഷത വഹിച്ചു.തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ റാഷിദ് ഉള്ളംപള്ളി പുതുവത്സര സന്ദേശം നല്‍കി.തൃക്കാക്കര അസി. കമ്മീഷണര്‍ സി.ബി വിജയന്‍, വൈസ്.ചെയര്‍പെഴ്‌സന്‍ അഡ്വ.ഷെറീന ഷൂക്കൂര്‍,മുനിസിപ്പല്‍ സെക്രട്ടറി ടി.കെ സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ ടിനു ജിപ്‌സണ്‍,മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല,എസ്.ഐ മാരായ പി.പി സന്തോഷ്, വി.ശ്രീജിത്ത്,വി.ബി അനസ്,ഫസല്‍ മജീദ്, കെ. ടി മണി. സി.എ ജാഫര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് വടം വലി മത്സരത്തോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
