കുടിവെള്ളം പാഴാക്കരുതെന്ന് നിർദേശിച്ച പള്ളി രക്ഷാധികാരിയെ ആക്രമിച്ചു

കുടിവെള്ളം പാഴാക്കരുതെന്ന് നിർദേശിച്ച പള്ളി രക്ഷാധികാരിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. കങ്ങരപ്പടി സ്വദേശി ഫൈറോസിനെ തൃക്കാക്കര പോലീസ് പിടികൂടിയത്.

author-image
Shyam
New Update
police jeep

കൊച്ചി: കുടിവെള്ളം പാഴാക്കരുതെന്ന് നിർദേശിച്ച പള്ളി രക്ഷാധികാരിയെ ആക്രമിച്ചകേസിൽയുവാവ്പിടിയിൽ. കങ്ങരപ്പടി സ്വദേശി ഫൈറോസിനെതൃക്കാക്കരപോലീസ്പിടികൂടിയത്. കാക്കനാട്ചിറ്റേത്തുകര ആസാദ് റോഡിലെ മസ്ജിദ് നൂർ പള്ളി രക്ഷാധികാരിയും പ്രസിഡന്റുമായ 65 കാരനായ കെ.എം ഹസൈനാർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ഡെലിവറി ബോയിയായ യുവാവാണ് കഥാപാത്രം. ഭക്ഷണം കഴിച്ചശേഷം പള്ളിയിൽ പൊതുജനങ്ങൾക്ക് ദാഹമകറ്റാനായി സ്ഥാപിച്ച വാട്ടർകൂളറിൽ നിന്ന് വെള്ളമെടുത്ത് പാത്രം കഴുകി. ഇത് കുടിക്കാനുള്ളതാണെന്നും പാത്രം കഴുകി വെള്ളം പാഴാക്കരുതെന്നും 65കാരൻ പറഞ്ഞു. ഇത് യുവാവിന് ഇഷ്ടപ്പെട്ടില്ല. വാക്കുതർക്കത്തിന് ഇടയാക്കിയെങ്കിലും ഇരുവരും പരസ്പരം പിരിഞ്ഞു.ഏതാനും മിനിറ്റുകൾക്ക് ശേഷം കുടിവെള്ളമെടുക്കാൻ ഒരു കുപ്പിയുമായി എത്തിയ പ്രതി, 65കാരനോട് പള്ളിയിൽ നിന്ന് ഇറങ്ങിവരാൻ വെല്ലുവിളിച്ചു. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ യുവാവ് 65കാരനെ നിലത്തേക്ക് തള്ളിയിട്ടശേഷം മുഖത്തും നെഞ്ചിലുമായി താക്കോൽ കൊണ്ട് ക്രൂരമായി ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് അടുത്ത സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ എത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

thrikkakara police