/kalakaumudi/media/media_files/2026/01/27/crii-2026-01-27-17-56-13.jpg)
മൈനുൽ ഷെയ്ഖ്
കൊച്ചി : പതിമൂന്നുകാരിയെയും, മാതാവിനെയും ആക്രമിച്ച കേസില്‍ ദമ്പതികള്‍ പിടിയില്‍.മൂര്‍ഷിദാബാദ് സ്വദേശികളായ മൈനുല്‍ ഷെയ്ഖ് (42) ഭാര്യ മുഷ്‌റ സുല്‍ത്താന ( 36) എന്നിവരെ തൃക്കാക്കര പോലീസ് പിടികൂടി.
താങ്കളാഴ്ച രാത്രി ഏഴുമണിയോടെ കാക്കനാട് ടി. വി സെന്ററിന് സമീപം വാടക്കക് താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. ചെരുപ്പ് എടുത്തുകൊണ്ട് പോയതായി ആരോപിച്ച് പ്രതികള്‍ ആസാം സ്വദേശി അച്ഛാദുല്‍ ഇസ്ലാമും കുടുംബവും താമസിക്കുന്ന മുറിയിലെത്തി ബഹളം വക്കുകയായിരുന്നു. ബഹളത്തിനിടെ അച്ഛാദുല്‍ ഇസ്ലാമിനെ തള്ളുകയും,പ്രതികളില്‍ ഒരാള്‍ പട്ടിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ 13 കാരിയായ സൈബ അക്താരയുടെ തലയ്ക്ക് അടിയേറ്റു.ആക്രമണത്തില്‍ പരിക്കേറ്റ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മാതാവ് തസ്ലിമയെയും ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു . പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര സി.ഐ എ.കെ സുധീറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
