സോഷ്യൽ  മീഡിയ വഴി വ്യക്തിഹത്യ; സിപിഎം കളമശ്ശേരി ഏരിയ കമ്മറ്റി അംഗം പരാതി നൽകി

മുമ്പ് കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ  നടത്തിയ പ്രളയ തട്ടിപ്പിൽ സക്കീർ ഹുസൈനും പങ്കാളിയാണന്ന വിധത്തിലായിരുന്നു കമ്മൻ്റുകൾ.

author-image
Shyam
New Update
ASDFSAF

വി.എ സക്കീർ ഹുസൈൻ

Listen to this article
0.75x1x1.5x
00:00/ 00:00


തൃക്കാക്കര:  സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ പരാതി നൽകി കളമശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.എ സക്കീർ ഹുസൈൻ. 
സക്കീർ ഹുസൈൻ പ്രസിഡന്റായ എറണാകുളം ജില്ലാ കുടിവെള്ള ട്രാൻസ്‌പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ വയനാട്  പുനരധിവാസ പദ്ധതിയിലേക്ക്  ഒരു വീട് നിർമ്മിച്ച് നൽകാനുള്ള സമ്മതപത്രം കഴിഞ്ഞദിവസം  ജില്ലാ കളക്ടർക്ക് കൈമാറിയതിന്റെ ചിത്രം കളക്ടറുടെ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഫേസ്ബുക്ക് ചിത്രത്തിന് താഴെയായി സക്കീർ ഹുസൈനെയും ദുരിതാശ്വാസനിധിയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാപകമായി  കമൻ്റുകൾ ഇട്ടിരുന്നു.

മുമ്പ് കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ  നടത്തിയ പ്രളയ തട്ടിപ്പിൽ സക്കീർ ഹുസൈനും പങ്കാളിയാണന്ന വിധത്തിലായിരുന്നു കമ്മൻ്റുകൾ. അത്തരം കമ്മൻ്റുകളിട്ട ഏതാനും പേരുടെ വിവരങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.പ്രളയ തട്ടിപ്പ് കേസിൽ താൻ പ്രതിയല്ലന്നും ഒരു തരത്തിലുള്ള അന്വേഷണവും നേരിടുന്നില്ലന്നും പോലീസിൽ നിന്നു വിവരാവകാശ നിയമം വഴി ലഭിച്ച രേഖകളും സക്കീർ ഹുസൈൻ തൃക്കാക്കര അസി.കമ്മീഷണർക്ക് നൽകിയ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.സോഷ്യൽ  മീഡിയ വഴി വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ കളമശ്ശേരി സ്റ്റേഷന്‍ ഓഫീസര്‍ക്ക് സക്കീർ നൽകിയ  പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു


 

 
 

kochi cyber attack kakkanad cpim kakkanad news zakir hussain cpimkerala thrikkakara police