കാക്കനാട് വാടക വീട്ടിൽ ലഹരി കച്ചവടം : ഭാര്യ പിടിയിൽ,ഭർത്താവ് ഓടി രക്ഷപ്പെട്ടു.

കാക്കനാട് വാടക വീട് കേന്ദ്രീകരിച്ച് ദമ്പതികളുടെ ലഹരി കച്ചവടം. യുവതി പിടിയിൽ. ആസാം സ്വദേശിനി ലക്കീ ബീഗം (23) നെ ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടി.

author-image
Shyam
Updated On
New Update
WhatsApp-Image-2026-02-10-a

കൊച്ചി : കാക്കനാട് വാടക വീട് കേന്ദ്രീകരിച്ച് ദമ്പതികളുടെ ലഹരി കച്ചവടം. യുവതി പിടിയില്‍. ആസാം സ്വദേശിനി ലക്കീ ബീഗം (23) നെ ഡാന്‍സാഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടി. ഭര്‍ത്താവ് ആസാം സ്വദേശി മൈനുള്‍ ഹേക്ക് ഓടി രക്ഷപ്പെട്ടു. താങ്കളാഴ് രാത്രി ആറുമണിയോടെയായിരുന്നു സംഭവം. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം എന്‍ജിനീയറിങ് കോളേജിലേക്കുള്ള വഴിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ടതോടെ മൈനുള്‍ ഹേക്ക് ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും 2.115 കിലോ കഞ്ചാവ്, 12 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 21,400 രൂപയും, ലഹരി വില്‍പനക്കായി ഉപയോഗിക്കുന്ന നാല് മൊബൈല്‍ ഫോണുകളും പിടികൂടി. ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ ആല്‍ബി.എസ്. പുത്തൂക്കാട്ടില്‍ ,തൃക്കാക്കര സി.ഐ എ.കെ സുധീര്‍,സഫല്‍ മജീദ്, അഡി.എസ്.ഐമാരായ രജിത്ത് കൂമാര്‍,ഇഗ്‌നേഷ്യസ്,ഷാജിമോന്‍ പ്രീത, രജിത്ത് കൂമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനക്കിടെ രക്ഷപ്പെട്ട മൈനുള്‍ ഹേക്കിനായി പോലീസ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ ഉള്‍പ്പടെ പരിശോധന നടത്തിവരുകയാണ്. 

mdma sales thrikkakara police