കാക്കനാട് മയക്ക് മരുന്ന് ഉപയോഗം പോലീസിനെ അറിയിച്ചെന്ന് സംശയം:യുവാവിനെ ആക്രമിച്ച് പണവും, മൊബൈലും കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ

ജന്മദിനാഘോഷത്തിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നത് പോലീസിനെ അറിയിച്ചെന്ന സംശയത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും, മൊബൈലും കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ

author-image
Shyam
New Update
ഷാനിമോൻ 

ഷാനിമോൻ 

തൃക്കാക്കര: ജന്മദിനാഘോഷത്തിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നത് പോലീസിനെ അറിയിച്ചെന്ന സംശയത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും, മൊബൈലും കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ. തൃശ്ശൂർ തളിക്കുളം നടുവിലെ വീട്ടിൽ ഷാനിമോൻ (44 ) ആണ് തൃക്കാക്കര പോലീസ് പിടികൂടിയത്.കഴിഞ്ഞ ഏപ്രിൽ ആയിരുന്നു സംഭവം നടന്നത്.സുഹൃത്ത് മുഖേന ഡ്രൈവർ ജോലിക്കായി കൊച്ചിയിലെത്തിയതായിരുന്നു 
മൈസൂരു സ്വദേശിയായ ചന്ദ്രൻ. സുഹൃത്തുമൊത്ത് ഇടപ്പളളി ടോളിലെ നേതാജി റോഡിലുള്ള അപ്പാർട്ട്മെൻറിൽ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ജന്മദിനാഘോഷത്തിൽ മയക്ക് മരുന്ന്  ഉപയോഗമുണ്ടെന്ന സംശയത്തെ തുടർന്ന് അപ്പാർട്ട്മെമെന്റിൽ കയറാതെ പുറത്തുനിന്നു.മയക്ക് മരുന്ന് ഉപയോഗം പോലീസിനെ അറിയിച്ചെന്ന് സംശയം തോന്നിയ പ്രതികൾ മൊബൈൽ വാങ്ങി പരിശോധിച്ച ശേഷം കാറിൽ കയറ്റി കൊണ്ടു പോയി  ഇടപ്പള്ളിയിലുള്ള ഒരു ഫ്ലാറ്റിൽ വച്ച് ആക്രമിക്കുകയായിയുരുന്നു.  കൈയ്യിലുണ്ടായിരുന്ന 34,000 രൂപയും,മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു.കേസിലെ രണ്ടും മൂന്നും പ്രതികളായ മൈസൂർ സ്വദേശികളായ നന്ദനയും, തേജസിനെയും പാലക്കാട് ആലത്തൂരിൽ നിന്നും നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഒന്നാം പ്രതിയായ ഷനി മോൻ പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ എ.കെ സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി ബി അനസ് സി.പി.ഓ മാരായ ഗുജറാൾ സി ദാസ് സുജിത്ത് ഇ കെ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്.  കോടതി  ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

thrikkakara police Crime News Crime