പ്രതീകാത്മക ചിത്രം
കൊച്ചി: അധിക വില നൽകി കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതു മൂലം ജൂൺ മുതൽ യൂണിറ്റിന് 16 പൈസ നിരക്കു വർധനയ്ക്കു സാധ്യത. യൂണിറ്റിന് 1.35 രൂപ മുതൽ 2.70 രൂപയ്ക്കു വരെ ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതം സറണ്ടർ ചെയ്തിട്ടാണു ജൂണിലേക്കു യൂണിറ്റിന് 6.50 രൂപ നിരക്കിലും മേയിലേക്കു യൂണിറ്റിനു 9.60 രൂപ നിരക്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പു വെച്ചത് . വൈദ്യുതി കരാറിലെ നഷ്ടം സംബന്ധിച്ചു മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടർന്ന് കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടർ ഇന്നലെ രാത്രി മന്ത്രിയുടെ ഓഫിസിനു റിപ്പോർട്ട് കൈമാറി.
മെയ് മാസത്തിൽ 22 വരെ 55.19 ദശലക്ഷം യൂണിറ്റ് കേന്ദ്ര വൈദ്യുതി വിഹിതം കെഎസ്ഇബി സറണ്ടർ ചെയ്തു. ഇതിനു പുറമേ 51 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിൽക്കുകയും ചെയ്തിട്ടുണ്ട്. കരാർ പ്രകാരം 2 മാസത്തേക്ക് വൈദ്യുതി വാങ്ങാൻ 400 കോടി രൂപയോളം നൽകേണ്ടതുണ്ട്. കേന്ദ്ര വൈദ്യുതി സറണ്ടർ ചെയ്യുമ്പോൾ വില നൽകേണ്ടെങ്കിലും ഫിക്സഡ് ചാർജ് നൽകണം.