/kalakaumudi/media/media_files/2025/04/22/8Swm5DYjrFj3MYBr89nv.jpg)
എറണാകുളം: സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗം നടന്ന ഇടത്തെ ചൊല്ലി വിവാദവുമായി ഫിലിം ചേംബര്‍. നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലാണ് യോഗം നടത്തിയത്.
സിനിമ സംഘടനയുടെ ഓഫീസുകളിൽ യോഗം ചേരാൻ പാടില്ലെന്ന ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇന്‍റേണൽ കമ്മിറ്റി നിര്‍മാതാക്കളുടെ സംഘടനയുടെ ഓഫീസിൽ യോഗം നടത്തിയത്. ഈ വീഴ്ച്ച ചൂണ്ടിക്കാണിച്ചവര്‍ക്ക് മറുപടിയുമായി വരുന്നത് ആ ഇടത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസായി കാണേണ്ടതില്ലെന്നും അവിടെ വാടകക്ക് നൽകുന്ന ഹാളിലാണ് യോഗം നടന്നതെന്നുമാണ്.
മീറ്റിംഗിനിടെ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തിയതായും,ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന ഉറപ്പും, പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈന്‍ പറഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തതായും പറയുന്നു.പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഇന്‍റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു.