കാക്കനാട് നിർമ്മാണ സൈറ്റിൽ നിന്ന് മോഷണം നടത്തുന്ന സംഘം പിടിയിൽ

കീഴ്മാട് സ്വദേശി ബീനീഷിന്റെ  നിർമ്മാണ സൈറ്റിൽ നിന്ന് 50,000/- രൂപ വിലവരുന്ന വാർക്ക തകുടുകൾ ജാക്കി എന്നിവ ഉൾപ്പടെ കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷണം നടത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്.

author-image
Shyam
New Update
sds
Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: നിർമ്മാണ സൈറ്റുകളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന മൂവർ സംഘത്തെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് വികാസവാണി കിഴക്കേൽ തേനാട്ടുനൂലയിൽ വീട്ടിൽ കടബ്ര കര്യാക്കോസ് കെ.പി  (42),ഐക്കരനാട് വലവൂർ സ്വദേശി കരിയാട്ടുമുക്ക് വീട്ടിൽ കലേഷ് കെ.എം (42), മോറക്കാല സ്വദേശി കൊല്ലംകുടി വീട്ടിൽ കെ. ഷൺമുഖൻ എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട്  മനക്കടവ് ഭാഗത്തെ  കീഴ്മാട് സ്വദേശി ബീനീഷിന്റെ  നിർമ്മാണ സൈറ്റിൽ നിന്ന് 50,000/- രൂപ വിലവരുന്ന വാർക്ക തകുടുകൾ ജാക്കി എന്നിവ ഉൾപ്പടെ കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷണം നടത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.തൃക്കാക്കര സി.ഐ വിബിൻ ദാസ്,  എസ്.ഐമാരായ പി.ബി അനസ്, റെജിമോൻ, എ.എസ്.ഐ ഷിബി കുര്യൻ, സീനിയർ പോലീസ് ഓഫീസർ സിനാജ് സി. ഐ. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത് 

Crime thrikkakara police kakkanad news