/kalakaumudi/media/media_files/2025/09/30/rain-2025-09-30-16-40-56.jpg)
ഇടുക്കി: ഇടുക്കിയില്‍ അതിശക്തമായ തുടരുകയാണ്.കുമളിയില്‍ രണ്ട് ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സംശയമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആളുകള്‍ സുരക്ഷിതരാണെന്നും പ്രസിഡന്റ് പറഞ്ഞു.കുമളി - ആനവിലാസം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഒന്നാംമൈല്‍ , റോസാപൂക്കണ്ടം, പെരിയാര്‍ കോളനി എന്നി മേഖലകളില്‍ വെള്ളം ഉയരുകയാണ്. താഴ്ന്ന മേഖലകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു.
അട്ടപ്പള്ളം മേഖലയില്‍ നിന്നും ആറ് കുടുംബങ്ങളെയും രണ്ട് കുടുംബങ്ങളെയും റിസോര്‍ട്ടിലേക്കും മാറ്റി താമസിപ്പിച്ചു. കുമളി വെള്ളാരംകുന്നില്‍ സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണ്‍കൂനയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുമളി - ആനവിലാസം റോഡിലാണ് അപകടം. പറപ്പള്ളില്‍ വീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. റോഡിലേക്ക് വീണ് കിടന്ന മണ്‍കൂന ശ്രദ്ധിക്കാതെ വാഹനം ഓടിക്കുകയായിരുന്നു. ശക്തമായ മഴയിലാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത്.
Also Read:
https://www.kalakaumudi.com/kerala/mullaperiyar-water-level-reaches-above-140-feet-10576456
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139. 20 അടിയായി. സെക്കന്റില്‍ 17,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. 8, 800 ഘനയടി വെള്ളം പെരിയാറിലേക്ക് തുറന്ന് വിടുന്നുണ്ട്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണ്.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 115.6 മിമി മുതല്‍ 204.4 മിമി വരെ മഴ ലഭിച്ചേക്കും.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.