ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: സിനിമാനിർമാതാക്കളെയും വഞ്ചിച്ചതായി കണ്ടെത്തൽ

ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒടിടി പ്ലാറ്റ്ഫോം തുടങ്ങിയത്. ‘ആക്ഷൻ ഒടിടി.’ എന്ന പ്ലാറ്റ്ഫോം വാങ്ങി ‘എച്ച്ആർ ഒടിടി.’

author-image
Anagha Rajeev
New Update
highrich
Listen to this article
0.75x1x1.5x
00:00/ 00:00

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയെന്ന് ഇ ഡി കണ്ടെത്തൽ. നിരവധി സിനിമാനിർമാതാക്കളെ ലാഭത്തിൻ്റെ 50 ശതമാനം വാഗ്‌ദാനം ചെയ്താണ് ഹൈറിച്ച് ഉടമകൾ വഞ്ചിച്ചതെന്ന് പറയുന്നു. കേസിൽ നേരത്തെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമ കെ.ഡി പ്രതാപൻ അറസ്റ്റിലായിരുന്നു. അതേസമയം ഭാര്യ ശ്രീനാ പ്രതാപനെ ഉടൻ അറസ്റ്റുചെയ്യുമെന്നാണ് സൂചന.

ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒടിടി പ്ലാറ്റ്ഫോം തുടങ്ങിയത്. ‘ആക്ഷൻ ഒടിടി.’ എന്ന പ്ലാറ്റ്ഫോം വാങ്ങി ‘എച്ച്ആർ ഒടിടി.’ എന്ന് പേരുമാറ്റുകയായിരുന്നു. നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയിൽനിന്നാണ് ഇവർ നാലരക്കോടി രൂപയ്ക്ക് ‘ആക്ഷൻ ഒടിടി’ വാങ്ങിയത്.

ഹൈറിച്ച് സോഫ്റ്റ്വേർ കൈകാര്യംചെയ്‌തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷൻസിൻ്റെ ക്ലൗഡ് സെർവർ ഡേറ്റയിൽ നിന്നാണ് 1673.09 കോടി രൂപ ഒടിടിയിലൂടെ കമ്പനിയിലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകൾ വഴിയാണ് പണം ഹെറിച്ചിലേക്ക് എത്തിയതെന്നും എൻഫോഴ്‌സ്മെന്റ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി. 
നിക്ഷേപമെന്നനിലയ്ക്ക് എച്ച്.ആർ. ഒടിടിയിലേക്ക് എത്തിയ 1673 കോടി രൂപയിൽനിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് തുക തിരിച്ചുനൽകിയെന്ന പ്രതികളുടെ മൊഴികളിൽ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച് അക്കൗണ്ടിൽ ഇനിയുള്ളത്.

filmmaker Hi rich fraud