/kalakaumudi/media/media_files/2025/07/01/2-pm-2025-07-01-14-40-42.jpeg)
തൃക്കാക്കര: കാക്കനാട് വൻ കഞ്ചാവ് വേട്ട.8.665 കിലോ കഞ്ചാവുമായി വെസ്റ്റ് ബഗാൻ സ്വദേശി സുമൻ സിഖ് (22) നെ തൃക്കാക്കര പോലീസ് പിടികൂടി.തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.പൈപ്പ് ലൈൻ റോഡിൽ പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നുമാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. തൃക്കാക്കര എസ്.ഐ വി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി എത്തിച്ചേരുന്ന കഞ്ചാവ് കണ്ടെത്തിയത്, വാടക വീടിന്റെ അടുക്കള മുറിയുടെ ഭാഗത്തെ കിച്ചൺ സ്ലാബിന് അടിയിലായി ഒരു വെളുത്ത പ്ലാസ്റ്റിക് ചാക്കിൽ 8 പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു.പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് പിടികൂടി.പൊലീസിന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.