/kalakaumudi/media/media_files/pGVA4edDXqSJu4byhn4x.jpg)
തൃക്കാക്കര: എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ തൊഴിൽ തട്ടിപ്പ്. ഇടുക്കി സ്വദേശിക്ക് നഷ്ടപ്പെട്ടത് 28,000 രൂപ. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കാക്കനാട് ബി.എസ്.എൻ.എൽ ഓഫീസിൽ പ്യൂൺ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്.
താൻ ക്ഷേത്രത്തിലെ തിരുമേനീയാണെന്നും, തന്റെ പേര് ശിവ എന്നാണെന്നും യുവാവ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പിതാവുമായി അടുപ്പത്തിലാവുന്നത്. പിന്നീട് കുടുബ സുഹൃത്തായി ഭാവിച്ചായിരുന്നു തട്ടിപ്പ്.ജോലിക്കായി 1.50,000 രൂപ വേണ്ടമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക ഇല്ലെന്ന് യുവാവ് പറഞ്ഞതോടെ 28,000 രൂപ മതിയെന്നും, ബാക്കി തുക താൻ നൽകാമെന്നും, ജോലി കിട്ടിയശേഷം മടക്കി തന്നാൽ മതിയെന്നും പറഞ്ഞതോടെ യുവാവിന്റെ കുടുംബത്തെ വിശ്വാസത്തിൽ എടുത്തു. തുടർന്ന് ഇന്നലെ രാവിലെ ഒൻപതു മണി യോടെ തൃക്കാക്കര ക്ഷേത്രത്തിലേക്ക് വരാൻ പണവുമായി ആവശ്യപ്പെട്ടു. പിന്നീട് മൂവരും ചേർന്ന് എറണാകുളം കളക്ടറേറ്റിൽ എത്തി. സർട്ടിഫിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ യുവാവിനോടും പിതാവിനോടും ആവശ്യപ്പെട്ടു. ഇതിനിടെ പണവുമായി കളക്ടറേറ്റിനകത്തേക്ക് പോയ പ്രതി അല്പസമയത്തിനകം തിരികെ വരുകയും. കയ്യിലുണ്ടായിരുന്ന കവറിൽ പണം ആണെന്നും. യുവാവിന് ഒപ്പം ഉണ്ടായിരുന്ന പിതാവിനോട് നേരിട്ട് കളക്ടർക്ക് കൊടുത്താ മതിയെന്നും നിർദ്ദേശിച്ചു. താനിപ്പോ വരാം എന്ന് പറഞ്ഞ് വീണ്ടും കലക്ടറേറ്റിന്റെ അകത്തേക്ക് പോയ പ്രതിയെ മണിക്കൂറുകൾ കാത്തിരുന്നു തിരികെ വരാതായതോടെ സംശയം തോന്നിയ യുവാവ്. പ്രതി നൽകിയ കവർ തുറന്നു നോക്കിയപ്പോൾ ഭൂരിഭാഗം ലോട്ടറി ടിക്കറ്റ് ആയിരുന്നു. തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവാവും പിതാവും തൃക്കാക്കര പോലീസിനെ സമീപിക്കുകയായിരുന്നു. യുവാവിന്റെ പരാതിയിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.