കാക്കനാട് എട്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിൽ

തീരദേശമേഖലകളിലേയ്ക്ക് വില്പന നടത്താൻ കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു, ഒരു കിലോയോളം തൂക്കം വരുന്ന പൊതികളിലാക്കി വിൽപനക്കായി കൊണ്ടുപോകുന്ന വഴിയാണ് ഇരുവരും പിടിയിലാവുന്നത്

author-image
Shyam
New Update
11
Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: എട്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിൽ. 'ഒറീസ ബ്രന്മപൂർ സ്വദേശികളായ ബലവ് നായിക്ക് (42), ബൽവിക്ക് നായിക്ക് (22) എന്നിവരെ ഡാൻസാഫും ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസും തൃക്കാക്കര പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്.  കാക്കനാടുള്ള രഹസ്യ താവളത്തിൽ നിന്നും ഫോർട്ട് കൊച്ചി കമ്മാലക്കടവിലേക്കുള്ള യാത്രക്കിടെ പടമുകളിൽ വെച്ചാണ് സംഘം പോലീസ് പിടിയിലായത്. ഇവരിൽ നിന്നും തീരദേശമേഖലകളിലേയ്ക്ക് വില്പന നടത്താൻ കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു, ഒരു കിലോയോളം തൂക്കം വരുന്ന പൊതികളിലാക്കി വിൽപനക്കായി കൊണ്ടുപോകുന്ന വഴിയാണ് ഇരുവരും പിടിയിലാവുന്നത്.ഒറീസയിൽ നിന്നും സ്ഥിരമായി നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ രണ്ട് പേരും.

thrikkakara police