കാക്കനാട് 17  കാരൻ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പോലീസ്

കാക്കനാട് പ്ലസ് വണ്‍ വിദ്യാർത്ഥിയെ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്കൈലൈൻ പാം ടോപ്പ് ഫ്‌ലാറ്റിലെ 4 സിയിൽ താമസിക്കുന്ന വടക്കുംപാടത്ത് വീട്ടിൽ ജോഷ്വ ജോർജ് ക്രിസ് (17 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

author-image
Shyam Kopparambil
New Update
dswd

തൃക്കാക്കര: കാക്കനാട് പ്ലസ് വണ്‍ വിദ്യാർത്ഥിയെ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്കൈലൈൻ പാം ടോപ്പ് ഫ്‌ലാറ്റിലെ 4 സിയിൽ താമസിക്കുന്ന വടക്കുംപാടത്ത് വീട്ടിൽ ജോഷ്വ ജോർജ് ക്രിസ് (17 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30 ന്
സെക്യൂരിറ്റി ജീവനക്കാരനാണ് ഫ്‌ളാറ്റിലെ ഒന്നാം നിലയിലെ  സ്വിമ്മിങ് പൂളിൽ വിദ്യാർത്ഥി മരിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.തൃക്കാക്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആത്മഹത്യാ കുറുപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫ്ലാറ്റിന്റെ 19 ആം നിലയിൽ ഏറ്റവും മുകൾ ഭാഗത്തായി വാതിലിനു സമീപം കട്ടിയുള്ള പ്ലാസ്റ്റിക് വല പ്ലെയർ  ഉപയോഗിച്ച് മറിച്ചായിരുന്നു വിദ്യാർത്ഥി താഴേക്ക് ചാടിയതെന്നാണ് നിഗമനം. തൃക്കാക്കര നൈപുണ്യ  സ്കൂളിലെ +2  വിദ്യാർത്ഥിയാണ്.പിതാവ്: ജോർജ് ക്രിസ്,മാതാവ്: അനിത ക്രിസ്, സഹോദരൻ: ജോഹൻ ജോർജ് ക്രിസ്,

kochi thrikkakara police