കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാർത്ഥി ഉൾപ്പടെ രണ്ടുപേർ പിടിയിൽ

കാക്കനാട് കരിമക്കാട് മുസ്ളിം പളളിക്ക് സമീപം കൊളേജ് വിദ്യാർത്ഥികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 1.187 കിലോ കഞ്ചാവ്, 29ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

author-image
Shyam Kopparambil
New Update
DFGDFG
Listen to this article
0.75x 1x 1.5x
00:00 / 00:00



 

തൃക്കാക്കര: കാക്കനാട് വൻ തോതിൽ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉൾപ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ  അലി ഷക്കിർ (20),ചാവക്കാട് സ്വദേശി ചാലിൽ വീട്ടിൽ ആഷിക് അഷ്കർ (20) എന്നിവരെ നോക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ കെ.എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ പിടികൂടി. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായായിരുന്നു സംഭവം.കാക്കനാട് കരിമക്കാട് മുസ്ളിം പളളിക്ക് സമീപം കൊളേജ് വിദ്യാർത്ഥികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 1.187 കിലോ കഞ്ചാവ്, 29ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.കോളേജ് വിദ്ധാർത്ഥികൾക്ക് ഉൾപ്പടെ മയക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

mdma sales MDMA kochi kakkanad Thrikkakara thrikkakara police