കാപ്പാ ലംഘനം : പ്രതി തൃക്കാക്കര പോലീസ് പിടിയിൽ

കാപ്പാ നിയമപ്രകാരം നാടു കടത്തിയ കുപ്രസിദ്ധ ഗുണ്ട നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ്  ചാത്തൻവേലിമുഗൾ  വീട്ടിൽ സി.എസ് ഷാജി പിടിയിൽ

author-image
Shyam
New Update
ccd

കൊച്ചി : കാപ്പാ നിയമപ്രകാരം നാടു കടത്തിയ കുപ്രസിദ്ധ ഗുണ്ട നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ്  ചാത്തൻവേലിമുഗൾ  വീട്ടിൽ സി.എസ് ഷാജിയെയാണ് കാപ്പ ഉത്തരവ് ലംഘിച്ച് പ്രവേശിച്ചതിന് തൃക്കാക്കരപോലീസ് അറസ്റ്റ് ചെയ്തത്.ഷാജി രാത്രികാലങ്ങളിൽ എൻജിഒ കോട്ടേഴ്സ് പ്രദേശത്ത്  കറങ്ങി നടക്കുന്നതായി  രഹസ്യ അന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ്  പ്രതിയെ പിടികൂടിയത്. കൊച്ചി സിറ്റി പരിധിയിലെ തൃക്കാക്കര, എറണാകുളം സെൻട്രൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ടുള്ള കവർച്ച, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കഠിന അതിക്രമം, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കാപ്പാലംഘനംനടത്തിയതിന് ഷാജിയെ രണ്ടാംതവണയാണ്പോലീസ്പിടികൂടിയിരുന്നു.

kappa thrikkakara police