കേരളത്തിന് കവച് സുരക്ഷ വരുന്നു; എറണാകുളം-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ ചെലവ് 105.80 കോടി

105.80 കോടി രൂപയാണു പദ്ധതി ചെലവ്. പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംക്ഷന്‍ വരെ 106.8 കിലോമീറ്റര്‍ ദൂരമാണു പദ്ധതി നടപ്പാക്കുകയെന്നു കെ-റെയില്‍ എംഡിയുടെ ചുമതലയുള്ള ഡയറക്ടര്‍ (ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഫിനാന്‍സ്) വി.അജിത് കുമാര്‍ പറഞ്ഞു

author-image
Biju
New Update
KAVACH

തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ കവച് സുരക്ഷാ സംവിധാനം വരുന്നു. കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സെക്ഷനാണിത്. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) -എസ്എസ് റെയില്‍ സംയുക്ത സംരംഭത്തിനു ലഭിച്ചു. 

105.80 കോടി രൂപയാണു പദ്ധതി ചെലവ്. പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംക്ഷന്‍ വരെ 106.8 കിലോമീറ്റര്‍ ദൂരമാണു പദ്ധതി നടപ്പാക്കുകയെന്നു  കെ-റെയില്‍ എംഡിയുടെ ചുമതലയുള്ള ഡയറക്ടര്‍ (ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഫിനാന്‍സ്) വി.അജിത് കുമാര്‍ പറഞ്ഞു.

എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെ ഓട്ടമാറ്റിക് സിഗ്‌നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടമാറ്റിക് സിഗ്‌നലിങ് പദ്ധതി കെആര്‍ഡിസിഎല്‍-ആര്‍വിഎന്‍എല്‍ സഖ്യമാണു നടപ്പാക്കുന്നത്. ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) വികസിപ്പിച്ച സംവിധാനമാണ് കവച്. 

സെന്‍സറുകളും ജിപിഎസ് സംവിധാനവും വാര്‍ത്താവിനിയമ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്. ട്രെയിനുകള്‍ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം. സെക്ഷനില്‍ ഉടനീളം ടെലികോം ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

kavach system