മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് തട്ടിപ്പ്: സാന്ദ്ര പിടിയിൽ

സാന്ദ്ര ജയനെ തൃക്കാക്കര പോലീസ് പിടികൂടി. ഉടമകളിൽ നിന്നും വാടകയ്ക്ക് എടുക്കുന്ന ഫ്ളാറ്റുകൾ ഉടമകൾ അറിയാതെ നിരവധിപ്പേരിൽ നിന്നു വലിയ തുകകൾ വാങ്ങി പണയത്തിന് നൽകി തട്ടിപ്പ്

author-image
Shyam Kopparambil
Updated On
New Update
santra

 

തൃക്കാക്കര: മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് സ്ഥാപന ഉടമയായ സാന്ദ്ര ജയനെ (24) നെയാണ് തൃക്കാക്കര അസി. കമ്മീഷണർ പി.എസ് ഷിജു , തൃക്കാക്കര സി. കിരൺ സി നായർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

ഫ്ലാറ്റുകൾ പണയത്തിന് നൽകാൻ ഉണ്ട് എന്ന പരസ്യം ഓ എൽ എക്സിൽ പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. പ്രതികളുടെ സ്ഥാപനത്തിൻറെ നടത്തിപ്പകരാനായ മീന്റു കെ മാണി എന്നയാളും മറ്റ് ബ്രോക്കറൻമാരും ചേർന്നാണ് ഇരകളെ കണ്ടെത്തുന്നത്. ഈ കേസ്സിലെ പ്രതി മിന്റു കെ മാണിയെ തൃക്കാക്കര പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. : മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് കമ്പനിയുടെ മറ്റൊരു ഉടമയായ ആശ ഒളിവിലാണ്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസ്സുകൾ നിലവിലുണ്ട്.

 

തട്ടിപ്പിന്റെ രീതി

 

ഓ എൽ എക്സിൽ പരസ്യം കണ്ട് പ്രതികളുമായി ബന്ധപ്പെടുന്നവരെ ഏറ്റുകൾ കാണിക്കുകയും പ്രതികൾ ഫ്ലാറ്റുകളുടെയും അപ്പാർട്ട്മെൻറുകളുടേയും ഉടമകളാണെന്ന് വിശ്വസിപ്പിച്ച് 6 ലക്ഷം മുതൽ 8 ലക്ഷം വരെ പണയത്തുകയായി വാങ്ങിയതിന് ശേഷം ഫ്ലാറ്റുകൾ നൽകാതെ മുങ്ങുന്നതാണ് ഇവരുടെ രീതി. ഇരുപതിനായിരം മുതൽ പ്രതികളുടെ രീതി പ്രതികൾ കാക്കനാട് മാണിക്കുളങ്ങര റോഡിലെ ഗ്ലോബൽ വില്ലേജ്' അപ്പാർട്ട് മെൻറിലെ എസ്.എഫ് -16-ാം നമ്പർ ഫ്ളാറ്റ് കാണിച്ച് മൂന്നു പേരിൽ നിന്നും 8 ലക്ഷം രൂപ വീതം വാങ്ങിച്ചെടുത്തതിന് ശേഷം മുങ്ങിയതിനെ തുടർന്നാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.

kochi thrikkakara police