/kalakaumudi/media/media_files/2026/01/02/bevco-2026-01-02-11-02-15.jpg)
കൊച്ചി: പുതുവത്സര രാവിൽ സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ‍്യവിൽപ്പന. 105 കോടി രൂപയുടെ മദ‍്യമാണ് മലയാളി കുടിച്ചത്. ഇതോടെ ബെവ്കോ ചരിത്രത്തിലെ സർവകാല റെക്കോഡായി ഇതുമാറി.വിറ്റഴിച്ചതിൽ അധികവും ഇന്ത‍്യൻ നിർമിത വിദേശ മദ‍്യമാണ്. 9.88 കോടി രൂപയുടെ ബിയറും 1.40 കോടി രൂപയുടെ വൈനും വിറ്റഴിച്ചു. കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്‌ലെറ്റിലാണ് റെക്കോഡ് വിൽപ്പന നടന്നത്. ഡിസംബർ 31ന് 1,00,16,610 രൂപയുടെ മദ‍്യമാണ് കടവന്ത്ര ഔട്ട്‌ലെറ്റിൽ വിറ്റത്.കൊച്ചി രവിപുരം ഔട്ട്ലെറ്റ് (95,08,670 രൂപ) രണ്ടാം സ്ഥാനത്തും മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്‌ലെറ്റ് (95,08,670 രൂപ) മൂന്നാം സ്ഥാനത്തുമെത്തി. കഴിഞ്ഞ പുതുവത്സരാഘോഷത്തിൽ 97.13 കോടി രൂപയുടെ മദ‍്യമായിരുന്നു സംസ്ഥാനത്ത് വിൽപ്പന നടന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
