ശല്യപ്പെടുത്തിയ യുവാവിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു; പെണ്‍കുട്ടിക്ക് നടുറോഡില്‍ മര്‍ദ്ദനം

യുവാവിന്റെ  ശല്യം സഹിക്കാതായതോടെയാണ് പെൺകുട്ടി പ്രതിയുടെ നമ്പർ ബ്ളോക്ക് ചെയ്യുകയായായിരുന്നു.തുടർന്ന് കോളേജിന് സമീപം കാത്തുനിന്ന പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു,

author-image
Shyam
New Update
11
Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര:   മൊബൈൽ നമ്പർ ബ്ളോക്ക് ചെയ്തതിന് പെൺകുട്ടിക്ക് നടുറോഡിൽ ക്രൂര മർദ്ദനം.കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് എടുത്തു.തൃക്കാക്കര കെ.എം.എം കോളേജിന് മുന്നിലാണ് സംഭവം. പെൺകുട്ടിയെ സുഹൃത്തായ കോട്ടയം സ്വദേശി  കൂവപ്പള്ളി വീട്ടിൽ അൻസലിനെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്ത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.യുവാവിന്റെ  ശല്യം സഹിക്കാതായതോടെയാണ് പെൺകുട്ടി പ്രതിയുടെ നമ്പർ ബ്ളോക്ക് ചെയ്യുകയായായിരുന്നു.തുടർന്ന് കോളേജിന് സമീപം കാത്തുനിന്ന പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു,  ഒരുലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ റോഡിൽ എറിഞ്ഞു നശിപ്പിക്കുകയുമായിരുന്നു. ആളുകൾ ഓടി കൂടുന്നതിനിടെ പ്രതി കടന്നുകളഞ്ഞു.

kakkanad thrikkakara police police