/kalakaumudi/media/media_files/2026/01/22/cc-2026-01-22-19-22-47.jpg)
കൊച്ചി: എറണാകുളം നഗരത്തിൽവൻ മയക്ക് മരുന്ന് വേട്ട.250 ഗ്രാമോളം എം.ഡി.എം.എ.യുമായി രണ്ട് പേർ എക്സൈസ് പിടിയിൽ.ആലുവ കൊടികുത്തിമല സ്വദേശി പിടികയിൽ വീട്ടിൽ മുഹമ്മദ് യാസിൻ (25), ആലപ്പുഴ അമ്പലപ്പുഴ, കരുമാടി സ്വദേശി കണ്ണങ്കരമഠം വീട്ടിൽ ആദർശ് (28) എന്നിവരെയാണ് എറണാകുളം റേഞ്ച് എക്സൈസ് പിടികൂടിയത്. ഇവരിൽനിന്നും 0.008 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് , 3 ഗ്രാം കഞ്ചാവ് എന്നിവയുംപിടികൂടി. എക്സൈസ് നടത്തിയപരിശോധനയിൽ മുഹമ്മദ് യാസിൻ എന്നയാളെ കലൂർ ഇൻ്റർനാഷ്ണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ആദ്യം പിടി കൂടുന്നത്. ഇയാളുടെ പക്കൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ , 0.008 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 3 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. മുഹമ്മദ് യാസിനിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് എസ്ആർഎം റോഡിന് സമീപത്ത് നിന്നാണ് ആദർശ് എന്നയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്ന് 250 ഗ്രാമോളം എം.ഡി.എം.എപിടികൂടിയത്. ഇവരുടെ മയക്ക് മരുന്ന് ശ്യംഖലയിൽ ഉൾപ്പെട്ടിട്ടുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും മയക്ക് മരുന്നിൻ്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ. സുദീർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജ്, സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി.ടോമി, പ്രിവൻ്റീവ് ഓഫീസർ സി.ജി. ഷാബു, അനീഷ് കെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പത്മഗിരീശൻ, പ്രവീൺ കുമാർ, അഞ്ജു ആനന്ദൻ, എക്സൈസ് ഡ്രൈവർ പി.സി. പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
