New Update
/kalakaumudi/media/media_files/2025/10/09/20251009_010937-2025-10-09-22-16-08.jpg)
തൃക്കാക്കര: പട്ടിക ജാതി യുവാവിനെ ട്രാഫിക് വാർഡൻമാർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 4 ട്രാഫിക് വാർഡൻമാർക്കെതിരെയാണ് തൃക്കാക്കര പോലീസ് കേസ് എടുത്തത്.
കാക്കനാട് വാഴക്കാല സ്വദേശി ജിനീഷാണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വാഴക്കാല ജങ്ഷനിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങവേ ഗതാഗതനിയന്ത്രണത്തിന് നിൽക്കുന്ന ട്രാഫിക് വാർഡൻമാരും വാഴക്കാല സ്വദേശി ജിനീഷും തമ്മിൽ തർക്കമുണ്ടായത്. പരാതിപ്പെടാൻ ഉന്നത ഉദ്യോഗസ്ഥരുടെ നമ്പര്‍ ചോദിച്ച ജിനീഷിനെ വാർഡൻ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. സംഘം ചേർന്ന് വാർഡൻമാർ ജിനീഷിനെ ചവിട്ടിക്കൂട്ടി. മർദിച്ചതിനുശേഷം ജിനീഷിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം
മെട്രോ ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് സജീകരണങ്ങൾക്ക് വേണ്ടി ജോലി ചെയ്തിരുന്ന ആറോളം വരുന്ന ട്രാഫിക് വാർഡൻമാർ ചേർന്ന് മർദിച്ചതായി യുവാവ് പറഞ്ഞു .യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് റോഡിൽ നിന്നും വലിച്ചഴച്ച് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചും മർദിച്ചു. യുവാവിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയതോടെയാണ് ട്രാഫിക് വാർഡൻമാർ ആക്രമണം അവസാനിപ്പിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്