/kalakaumudi/media/media_files/3gyuhlTmkT3YJOiD3Vgd.jpg)
കൊച്ചി: മോഡൽ കരിയർ സെന്റർ - യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കുസാറ്റും, സ്വാമി ശാശ്വതീകാനന്ദ കോളേജ് പൂത്തോട്ടയും സംയുക്തമായി ഈ മാസം 21 ശനിയാഴ്ച രാവിലെ 9 മണിമുതൽ 3 മണി വരെ സ്വാമി ശാശ്വതീകാനന്ദ കോളേജ് പൂത്തോട്ടയിൽ വെച്ച് മെഗാ ജോബ് ഫെയർ (പ്രയുക്തി ജോബ് ഡ്രൈവ് 2025) നടത്തുന്നു . തൊഴിൽ മേളയിൽ 20ൽ ഏറെ കമ്പനികൾ 1000-ൽ അധികം ഒഴിവുകളിലേക്ക് ഇൻറർവ്യൂ നടത്തുന്നതാണ്.തൊഴിൽ മേളയിലേക്ക് കോളേജ് വെബ്സൈറ്റ് (www.sscpoothotta.edu.in) വഴിയോ, സ്വാമി ശാശ്വതീകാനന്ദ കോളേജിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാം. സ്പോട് അഡ്മിഷനുള്ള അവസരം അന്നേ ദിവസം കോളേജിൽ ലഭ്യമാണ്. വിവരങ്ങൾക്ക് :8589982029