പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് ജേതാക്കൾ

പ്രഭുദാസ് മെമ്മോറിയൽ അഖിലേന്ത്യ ഫുട്‌ബാൾ ടൂർണമെന്റിൽ പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് കിരീടം നേടി. ഫൈനലിൽ കാലിക്കറ്റ് മർകസ് ലോ കോളേജ് ടീമിനെയാണ് (3-1) തോൽപ്പിച്ചത്.

author-image
Shyam Kopparambil
New Update
WhatsApp Image 2025-09-12 at 5.01.01 PM

കൊച്ചി : പ്രഭുദാസ് മെമ്മോറിയൽ അഖിലേന്ത്യ ഫുട്‌ബാൾ ടൂർണമെന്റിൽ പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് കിരീടം നേടി. ഫൈനലിൽ കാലിക്കറ്റ് മർകസ് ലോ കോളേജ് ടീമിനെയാണ് (3-1) തോൽപ്പിച്ചത്. ഷൊർണൂരിൽ 32 നിയമകോളേജുകളിലെ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മികച്ച കളിക്കാരനായ അനന്തു എസ്. കൃഷ്ണനും മികച്ച ഗോൾകീപ്പറായ സാമുവൽ ജോസഫും എസ്.എൻ ലാ കോളേജ് വിദ്യാ‌ർത്ഥികളാണ്. ജേതാക്കളെയും കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ശരത് ഗോകുലിനെയും കോളേജ് മാനേജർ എ .ഡി ഉണ്ണിക്കൃഷ്ണനും പ്രിൻസിപ്പൽ ഡോ. കെ.ആർ. രഘുനാഥനും അനുമോദിച്ചു.

Poothotta Sree Narayana Public School