പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു

മോഡൽ  കരിയർ സെൻറർ- യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കുസാറ്റിന്റെ നേതൃത്വത്തിൽ പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ്  മെഗാ ജോബ് ഫെയർ (പ്രയുക്തി ജോബ് ഡ്രൈവ് 2025)  സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-06-22 at 12.10.37 PM

കൊച്ചി: മോഡൽ  കരിയർ സെൻറർ- യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കുസാറ്റിന്റെ നേതൃത്വത്തിൽ പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ്  മെഗാ ജോബ് ഫെയർ (പ്രയുക്തി ജോബ് ഡ്രൈവ് 2025)  സംഘടിപ്പിച്ചു.
 കെ.ബാബു എം.എൽ.എ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു.  കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ.എസ് ഉല്ലാസ് അധ്യക്ഷത വഹിച്ചു.പൂത്തോട്ട  എസ്.എൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി ഉണ്ണികൃഷ്ണൻ, മുൻ മാനേജർ ഇ.എൻ മണിയപ്പൻ, സെക്രട്ടറി  കെ.കെ അരുൺകാന്ത്,വാർഡ് മെമ്പർ എം.പി ഷൈമോൻ, അക്കാഡമിക് കോഡിനേറ്റർ  സുരേഷ്  എം വേലായുധൻ , സി.ഡി.സി തൃപ്പുണിത്തുറ ഒഫീഷ്യൽസ് ബിനു  ബാഹുലേയൻ,  ശ്രീചിത്ര , യൂണിവേഴ്‌സിറ്റി  എംപ്ലോയ്‌മെന്റ്  ഇൻഫർമേഷൻ  & ഗൈഡൻസ്  ബ്യൂറോ -കുസാറ്റ്  ഒഫീഷ്യൽസ് പി. ജിബിന,റ്റി.കെ കലാ, വിഷ്ണുപ്രിയ,കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീകാന്ത് കെ.എൻ, ജനറൽ കമ്മിറ്റി കോഡിനേറ്റർ എം.ആർ  പ്രശാന്ത് എന്നിവർ സംസാരിച്ചു. മെഗാ ജോബ് ഫെയറിൽ  20 ൽ അധികം കമ്പനികൾ പങ്കെടുക്കുകയും രജിസ്റ്റർ ചെയ്ത 300  ൽ അധികം  ഉദ്യോഗാർത്ഥികളിൽ നിന്ന് 80 ൽ അധികം പേർക്ക് വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചു.160 ൽ അധികം പേരെ അവസാനഘട്ട ഇൻറർവ്യൂ നായി തെരഞ്ഞെടുത്തു.

job opportunity Poothotta Sree Narayana Public School