/kalakaumudi/media/media_files/2025/12/20/18-2025-12-20-18-24-18.jpg)
കൊച്ചി : പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൻ്റെ 32-ാമത് വാർഷികാഘോഷം പ്രമുഖനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബെന്നി ഡാനിയൽ ( ബന്യാമിൻ) ഉദ്ഘാടനം ചെയ്തു.പൂത്തോട്ട എസ്.എൻ.ഡി.പി 1103-ാംനമ്പർ ശാഖ പ്രസിഡൻ്റും സ്കൂൾ മാനേജറുമായ എ.ഡി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.വൈസ്. പ്രിൻസിപ്പാൾ (അക്കാദമിക്) സിന്ധു.പി.സ്വാഗതം ആശംസിച്ചു.സ്കൂൾ വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ വി.പി പ്രതീത അവതരിപ്പിച്ചു.സ്കൂൾ മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, എസ്.എൻ.ഡി.പി.1103-ാംനമ്പർ ശാഖ വൈസ്. പ്രസിഡൻ്റ് അനില. പി. ആർ, സെക്രട്ടറി കെ.കെ അരുൺകാന്ത്, യൂണിയൻ കമ്മിറ്റിയംഗം അഭിലാഷ് കൊല്ലംപറമ്പിൽ,ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് കോ-ഓർഡിനേറ്റർ സുരേഷ് .എം. വേലായുധൻ , വാർഡ് മെമ്പർ രമണി പുരുഷോത്തമൻ, പി.ടി.എ പ്രസിഡൻ്റ് ബിനു പി.സി,സ്കൂൾ വൈസ് പ്രിൻസിപ്പാൾ (അഡ്മിനിസ്ട്രേഷൻ) പി.എൻ സീന തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കും, അധ്യാപകരെയുംആദരിച്ചു. തുടർന്ന് വിദ്യാർത്ഥി കൾ 'മഴ' എന്ന ഇതിവൃത്തത്തെ ആസ്പദമാക്കി കലാപരിപാടികൾ അവതരിപ്പിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
