/kalakaumudi/media/media_files/2025/08/04/whats-2025-08-04-19-31-22.jpeg)
കൊച്ചി : പൂത്തോട്ട എസ്.എൻ.ഡി. 1103 ആം നമ്പർ ശാഖയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രൊഫ. എം കെ സാനുമാസ്റ്ററെ അനുസ്മരിച്ചു. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചക്ക് സാനുമാഷിന്റെ നിർദ്ദേശങ്ങളും , സേവനങ്ങളും പ്രസ്തുത ചടങ്ങിൽ മുൻ മാനേജർ . ഇ എൻ മണിയപ്പൻ , നിലവിലെ മാനേജർ . ഏ ഡി ഉണ്ണികൃഷ്ണനും അനുസ്മരിച്ചു.
സ്വാമി ശാശ്വതീകാനന്ദ കോളേജിലെ സെമിനാർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ എസ് ഉല്ലാസ് സ്വാഗതം ആശംസിച്ചു. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ .ഏ ഡി ഉണ്ണികൃഷ്ണൻ സാനുമാഷിനെക്കുറിച്ചുള്ള അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻമാനേജർ .ഈ എൻ മണിയപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. സാനുമാഷിനെ കുറിച്ച് ഡോക്യൂമെന്റെറി എടുത്തിട്ടുള്ള . ബിനുരാജ് കലാപീഠം സാനുമാഷിനോട് ഒപ്പമുള്ള ഓർമ്മകൾ പങ്കുവച്ചു. ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥിനി .ഹരിത കെ സാനുമാഷിന്റെ ജീവിതരേഖ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് കോ ഓർഡിനേറ്റർ .സുരേഷ് എം വേലായുധൻ കൃതജ്ഞതയും രേഖപ്പെടുത്തി.