വിവാഹ വാഗ്ദാനം നൽകി പീഢനം പ്രതി പിടിയിൽ

ആസാം സ്വദേശിനിയായ 23 കാരിയെ വിവാഹം കഴിക്കാമെന്നും,കേരളത്തിൽ വന്നാൽ ജോലി വാങ്ങിത്തരാമെന്നും പറഞ് വിളിച്ചുവരുത്തുകയായിരുന്നു

author-image
Shyam Kopparambil
New Update
 ഷാഹിദുൽ  ഇസ്ലാം

 ഷാഹിദുൽ  ഇസ്ലാം

തൃക്കാക്കര: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആസാം  സ്വദേശി ഷാഹിദുൽ  ഇസ്ലാം (23 )നെ  തൃക്കാക്കര പോലീസ് പിടികൂടിയത്.ആസാം സ്വദേശിനിയായ 23 കാരിയെ വിവാഹം കഴിക്കാമെന്നും,കേരളത്തിൽ വന്നാൽ ജോലി വാങ്ങിത്തരാമെന്നും പറഞ് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ജനുവരിയിൽ എറണാകുളത്തെത്തിയ യുവതിയെ  കാക്കനാട് പാലച്ചുവട് ഡി.ഡി ഫ്‌ളാറ്റിന് സമീപത്തെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.പ്രതി കബളിപ്പിക്കുകയാണെന്ന് മനസിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

 

kochi kakkanad kakkanad news Crime thrikkakara police