പോലീസിനെ കബളിപ്പിച്ച് ഒളിവിൽ ആയിരുന്ന ബലാത്സംഗ കേസ് പ്രതി പിടിയിൽ

2023 ൽ തൃക്കാക്കരയിൽ താമസിച്ച് ജോലി ചെയ്തു വന്നിരുന്ന അന്യ ജില്ലക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു.

author-image
Shyam Kopparambil
New Update
sdsd

 

തൃക്കാക്കര : ദീർഘ കാലമായി പോലീസിനെ കബളിപ്പിച്ച് ഒളിവിൽ ആയിരുന്ന ബലാത്സംഗ കേസ് പ്രതിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി ജില്ല ഇടിഞ്ഞമല ശാന്തി ഗ്രാം പാലമൂട്ടിൽ വീട്ടിൽ നന്ദൻമോൻ സതീഷാണ് (24)പിടിയിലായത്. 2023 ൽ തൃക്കാക്കരയിൽ താമസിച്ച് ജോലി ചെയ്തു വന്നിരുന്ന അന്യ ജില്ലക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു.പ്രതി വിവിധ ഇടങ്ങളിൽ വിവിധ പേരുകളിലായി പല ജോലികളും ചെയ്തു ജീവിക്കുകയായിരുന്നു.ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ് പ്രതിയുടെ ഒളിസങ്കേതം കണ്ടെത്തിയത്. . തൃക്കാക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ സി.പി. ഓ മാരായ സുജിത്ത്. ഇ. കെ, ഗുജറാൾ.സി. ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

kochi thrikkakara police