സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; പണവും  സ്വര്‍ണവും നഷ്ടപ്പെട്ടു

അടുക്കള വഴി മോഷ്ടാവ് അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്

author-image
Rajesh T L
Updated On
New Update
joshi

ജോഷി

Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി: സിനിമ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവർച്ച. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു സംഭവം. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുക്കള വഴി മോഷ്ടാവ് അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട് . പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട് .

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

kochi director joshi