/kalakaumudi/media/media_files/2025/08/23/whatsap-2025-08-23-18-24-43.jpeg)
കൊച്ചി : വൈദ്യ പരിശോധനക്കിടെ ചാടി പോയ മോഷണ കേസ് പ്രതി പിടിയിൽ.വെസ്റ്റ് ബംഗാൾ സ്വദേശി അസദുള്ള (25) ആണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ മോഷണക്കേസിൽ തൃക്കാക്കര പോലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി കളമശ്ശേരി മെഡിക്കൽ കോളേജിൽ വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് തൃക്കാക്കര - കളമശേരി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കങ്ങരപ്പടി ഭാഗത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മെട്രോ നിർമ്മാണ സ്ഥലത്ത് നിന്നും കാബ്രസർ ബാറ്ററിയും, കോപ്പർ കേബിളുകളും മോഷണം നടത്തിയ കേസിൽ പ്രതിയാണ് പിടിയിലായ അസദുള്ള.കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു