ബൈക്ക് മോഷണം: കാപ്പ കേസ് പ്രതിയടക്കം രണ്ട് പേർ പോലീസ് പിടിയിൽ.

ഇരുചക്ര വാഹന മോഷണക്കേസിൽ പ്രതികൾ പിടിയിൽ. പള്ളുരുത്തി സ്വദേശി ചെറികാട്ട് വീട്ടിൽ ടോണി ജോർജ് ( 34) കോട്ടയം, ഈരാറ്റുപേട്ട സ്വദേശി കോട്ടയിൽ വീട്ടിൽ ഫിറോസ് ദിലീപ് ( 32) എന്നിവരാണ് തൃക്കാക്കര സി.ഐ എ.കെ സുധീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

author-image
Shyam
Updated On
New Update
vasu

തൃക്കാക്കര : തുതിയൂരിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയും കാപ്പ കേസ് പ്രതിയുമടക്കം രണ്ട് പേരെ തൃക്കാക്കര പോലീസ് പിടികൂടി. പള്ളുരുത്തി സ്വദേശി ചെറികാട്ട് വീട്ടിൽ ടോണി ജോർജ് ( 34) കോട്ടയം, ഈരാറ്റുപേട്ട സ്വദേശി കോട്ടയിൽ വീട്ടിൽ ഫിറോസ് ദിലീപ് ( 32) എന്നിവരാണ്പിടിയിലായത്. കൊല്ലം സ്വദേശിയായ പരാതിക്കാരന്റെ തുതിയൂർ രാമകൃഷ്ണ നഗറിലുള്ള സുഹൃത്തിന്റെ വാടക വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. പരാതി ലഭിച്ചയുടൻ മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി കേന്ദ്രീകരിച്ച് തൃക്കാക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ ഇരാറ്റുപേട്ട സ്വദേശിയായ ഫിറോസിനെ തിരിച്ചറിഞ്ഞത്. ഇയാൾ നേരത്തെയും നിരവധി കേസുകളിലും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളാണ്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതി ടോണി ജോർജ്ജിനെയും പിടികൂടി.മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ ഉപയോഗിച്ചാണ് ഇവർ കറങ്ങി നടന്ന് മോഷണം പതിവാക്കിയിരുന്നത്.തൃക്കാക്കരസി. എ.കെ സുധീർ, സബ് ഇൻസ്പെക്ടർ വി.ബി അനസ്, സി.പി.ഒ സുജിത്ത് , ഗുജറാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

thrikkakara police