/kalakaumudi/media/media_files/2025/01/31/SIQ1WwDHLm805EVXuymh.jpeg)
കളഞ്ഞുകിട്ടിയ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് അസി. കമ്മീഷണർ പി.വി ബേബിയുടെ സാനിധ്യത്തിൽ ഉടമയായ സൂരജ് ശ്യാമിന് ,കെ.ഷമൽ കൈമാറുന്നു.സിവിൽ പോലീസ് ഓഫീസർ എ.എച്ച് നിഖിൽ കുമാർ സമീപം
തൃക്കാക്കര: കളഞ്ഞുകിട്ടിയ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് തിരികെ നൽകി യുവാവ് മാതൃകയായി,കണ്ണൂർ സ്വദേശി കെ.ഷമലിനാണ് ലാപ്‌ടോപ്പ്, ഉൾപ്പടെ ഒരുലക്ഷം രൂപയുടെ സമഗ്രകളും, ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകൾ അടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായത്. അലൂമിനിയം ഫ്ലാബ്ലിക്കേഷൻ ജോലികഴിഞ് ബുധൻ രാത്രി ഒമ്പതുമണിയോടെ കത്രിക്കടവ് ഇടശ്ശേരി ടുറിസ്റ്റ് ഹോമിന് സമീപത്ത് വാടക വീട്ടിലേക്ക് വരുന്നതിനിടെ കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ റോഡരികിൽ കിടക്കുന്ന ബാഗ് ശ്രദ്ധയിൽപ്പെടുന്നത്. തുറന്ന് പരിശോധിച്ചപ്പോൾ ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള രേഖകൾ കണ്ടെത്തി.ബാഗിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് സുഹൃത്തായ തൃക്കാക്കര അസി.കമ്മീഷണർ ഓഫിസിലെ സിവിൽ പോലീസ് ഓഫീസർ എ.എച്ച് നിഖിൽ കുമാറിനെ അറിയിക്കുകയായിരുന്നു.ആധാർ കാർഡ് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബാഗിന്റെ ഉടമയുടെ മൊബൈൽ നമ്പർ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ ഇരുവരെയും തൃക്കാക്കര അസി. കമ്മീഷണർ ഓഫീസിലെത്തുകയായിരുന്നു.തുടർന്ന് അസി. കമ്മീഷണർ പി.വി ബേബിയുടെ സാനിധ്യത്തിൽ ബാഗ് ഉടമക്ക് കൈമാറി.കോഴിക്കോട് സ്വദേശിയും മെറ്റ് പ്ലസ് പ്രോജറ്റ് കോർഡിനേറ്ററായ് സൂരജ് ശ്യാമിന്റേതായിരുന്നു ബാഗ്.സൗത്ത് റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് ലാപ്ടോപ്പ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ബാഗ് തിരികെ കൊടുത്ത സത്യസന്ധതയെ കെ.ഷമലിനെ അസി.കമ്മീഷണർ അഭിനന്ദിച്ചു.