തൃക്കാക്കര നഗരസഭ ബജറ്റ്: 187.97 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

തൃക്കാക്കര നഗരസഭയിൽ 187.97 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം.അടിസ്ഥാന വികസനം യാഥാർഥ്യമാക്കുന്നതിന് ഊന്നൽ  നൽകി വൈസ് ചെയർമാൻ അബ്ദു ഷാന അവതരിപ്പിച്ച 2025-2026  വർഷത്തെ ബജറ്റിന് നഗര സഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ബജറ്റ് ചർച്ചയിലാണ്  അംഗീകാരം ലഭിച്ചത് .

author-image
Shyam Kopparambil
New Update
shana

തൃക്കാക്കര : തൃക്കാക്കര നഗരസഭയിൽ 187.97 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം.അടിസ്ഥാന വികസനം യാഥാർഥ്യമാക്കുന്നതിന് ഊന്നൽ  നൽകി വൈസ് ചെയർമാൻ അബ്ദു ഷാന അവതരിപ്പിച്ച 2025-2026  വർഷത്തെ ബജറ്റിന് നഗര സഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ബജറ്റ് ചർച്ചയിലാണ്  അംഗീകാരം ലഭിച്ചത് .
 187.97 കോടി രൂപ വരവും 173,71  കോടി   ചെലവും 14,26  കോടി രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്നതാണ്  ബജറ്റിനാണ് അംഗീകാരം ലഭിച്ചത്.

 

# ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‌ 10 ലക്ഷം

യുവ തലമുറയെ മദ്യം, മയക്ക് മരുന്ന് എന്നിവയിൽ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായി  സ്കൂൾ, കോളേജ്,റസിഡൻസ് അസോസിയേഷൻ എന്നിവരുമായി സഹകരിച്ച് ബോധവൽക്കരണം സംഘടിപ്പിക്കും.

# മാനസിക വെല്ലുവിളി നേരിടുന്നവർക്കായി 50 ലക്ഷം  

നമ്മുടെ സമൂഹത്തിൽ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി പരിചരണം, സ്കോളർഷിപ്പ്, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നൽകു ന്നതിന് സമഗ്ര പദ്ധതികൾ തയ്യാറാക്കും.

# വനിത സ്വയം തൊഴിൽ പരിശീലനത്തിനായി  10 ലക്ഷം  

നഗരസഭാ പരിധിയിൽ താമസിക്കുന്ന വനിതകൾക്ക് സ്വയം തൊഴിൽ വേണ്ട പരിശീലനം നൽകി വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് തയ്യൽ മെഷ്യനുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകി സ്വയംപര്യാപ്‌തതയിലേക്ക് നയിക്കുന്നതിന് സബ്‌സിഡി നൽകും.

ബഡ്ജറ്റിലെ പ്രധാന നിർദേശങ്ങൾ താഴെ:

    ഗതാഗത സൗകര്യം വർധിപ്പിക്കൽ 30  കോടി  
  കാക്കനാട് ജങ്ഷൻ നവീകരണം 5.5 കോടി
  സ്ലോട്ടർ ഹൗസ് നിർമ്മാണം 9 കോടി  
    ടൗൺ ഹാൾ നിർമ്മാണം 5 കോടി
 ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് നവീകരണം 50  ലക്ഷം
    സ്പോർട്സ് സമുച്ചയം  50  ലക്ഷം
  സൗരോർജവൽക്കരണം  50  ലക്ഷം  
 ഭിന്ന ശേഷിക്കാർക്ക് സംരംഭം ആരംഭിക്കുന്നതിനായി 5   ലക്ഷം
  മുച്ചക്ര വാഹനം 10 ലക്ഷം
  ക്‌ളീൻ തൃക്കാക്കര 6 കോടി രൂപ
  ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ്  അഞ്ച് ലക്ഷം
  കാനകളുടെ നവീകരണം 2.5  കോടി
  പഠനോപകരണം 10 ലക്ഷം
 നഗരസഭ ഓഫീസ്‌ നവീകരണം  1  കോടി
  നിലാവ് പദ്ധതി 3 കോടി  
 
#   ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന  ബജറ്റെന്ന്

ജനങ്ങളുടെ കണ്ണിൽ കണ്ണിൽ പൊടിയിടുന്ന  ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.നഗരസഭക്ക് സ്വന്തമായി സ്ഥലമില്ലെന്നിരിക്കെ വമ്പൻ പദ്ധതികൾ ഉൾപ്പെടുത്തിയിരുന്നത് തട്ടിപ്പാണെന്നും ബജറ്റ് ചർച്ചയിൽ ചൂണ്ടിക്കാട്ടി.പദ്ധതികൾക്കാവശ്യമായ സ്ഥലങ്ങൾ കണ്ടെത്തി,ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും സ്ഥലം വിട്ടുകിട്ടാൻ വേണ്ട നടപടിയായിരുന്നു ആദ്യം വേണ്ടതെന്നും അവർ പറഞ്ഞു.സ്ത്രീ സുരക്ഷകാവശ്യമായ  പദ്ധതികളില്ല. തെങ്ങോട് കുടിവെള്ള പദ്ധതി അട്ടിമറിച്ച ഭരണ സമിതി തൃക്കാക്കരയിലെ ജനങ്ങൾക്കായി കുടിവെള്ള പദ്ധതികൾക്കായി തുക വകയിരുത്തിയിട്ടില്ലെന്നും
അവർ ചൂണ്ടിക്കാട്ടി.പ്രതിപക്ഷ കൗൺസിലർമാരായ എം.കെ ചന്ദ്രബാബു,ജിജോചിങ്ങംതറ,റസിയ നിഷാദ്,എം .ജെ.ഡിക്സൻ,പി.സി മനൂപ് എന്നിവരും, ഭരണ പക്ഷത്ത് നിന്നും ഷാജി വാഴക്കാല,എം.ഒ വർഗ്ഗീസ്,സി.സി വിജു എന്നിവരും പങ്കെടുത്തു.

thrikkakara special kochi THRIKKAKARA MUNICIPALITY