തൃക്കാക്കര: സംസ്ഥാനസർക്കാരിന്റെ മികച്ച ചലച്ചിത്രബാലതാരത്തിനുള്ള അവാർഡ് നേടിയ കുമാരി തെന്നൽ അഭിലാഷിന് തൃക്കാക്കര സാംസ്കാരികകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.കാക്കനാട് ഓണംപാർക്കിൽ നടന്ന അനുമോദന സമ്മേളനം തൃക്കാക്കര സാംസ്കാരികകേന്ദ്രം പ്രസിഡന്റ് എ.സി.കെ നായരുടെ അധ്യക്ഷത വഹിച്ചു.പോൾ മേച്ചേരിൽ, ചെറുകുന്നം വാസുദേവൻ, സലിം കുന്നുംപുറം, ഹേമ ടി തൃക്കാക്കര, ഡോ. തനൂജ എന്നിവർ സംസാരിച്ചു. ശേഷം മൈക്കിൾ ഫാത്തിമ എന്ന ചിത്രമാണ് തെന്നലിന് അവാർഡ് നേടിക്കൊടുത്തത്. തേവയ്ക്കൽ വിദ്യോദയസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുമാരി തെന്നൽ.